ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ 15 ദിവസം ഡല്‍ഹിയില്‍നിന്ന് 807 പേരെ കാണാതായെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡല്‍ഹി പോലീസില്‍നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്നും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി.
ഞെട്ടിക്കുന്ന കണക്കുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 509 പേരെയും പുരുഷന്മാരും ആണ്‍കുട്ടികളുമടങ്ങുന്ന 298 പേരെയും 2026ലെ ആദ്യ 15 ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കാണാതായെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ കണക്ക്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷന് വിഷയം സ്വമേധയാ പരിഗണിക്കുകയും കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.